കെ.കെ.എം.എ മാഗ്നെറ്റ് വാർഷികാഘോഷത്തിൽ അംഗങ്ങൾ

കെ.കെ.എം.എ മാഗ്നെറ്റ് വാർഷികാഘോഷം

കുവൈത്ത് സിറ്റി: കെ.കെ.എം.എ സന്നദ്ധ സേവന വിഭാഗമായ മാഗ്നെറ്റിന്റെ വാർഷികം ആഘോഷിച്ചു. കെ.കെ.എം.എ അഹ്മദി സോണലിന്റെ ആഭിമുഖ്യത്തിൽ ഫഹാഹീൽ ദബൂസ് പാർക്കിൽ നടന്ന പരിപാടി കെ.കെ.എം.എ രക്ഷാധികാരി അക്ബർ സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. സി.എം.അഷ്‌റഫ് അധ്യക്ഷത വഹിച്ചു.

സി.പി.ആർ പരിശീലനം, ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് കൊണ്ട് ആരംഭിക്കുന്ന ‘ഫിറ്റ് ലൈഫ് ’ ഫിറ്റ്നസ് ക്ലബ് ഉദ്ഘാടനം എന്നിവയും ഇതിനൊപ്പം നടന്നു. കെ.കെ.എം.എ ചെയർമാൻ ഇബ്രാഹിം കുന്നിൽ ഫിറ്റ്നസ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. ആദ്യ ക്ലാസിന് സ്പോർട്സ് ട്രൈനെർ നൗഫൽ കെ മോൻ നേതൃത്വം നൽകി. ഷംസീർ നാസർ ക്ലാസ് എടുത്തു. മെഡെക്സ് ഹോസ്പിറ്റലിലെ ഡോ. അജ്മൽ സി.പി.ആർ പരിശീലനം നൽകി.

കേന്ദ്ര മാഗ്നെറ്റ് വിഭാഗം വൈസ് പ്രസിഡന്റ് ടി. ഫിറോസ് മാഗ്നെറ്റ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. സുൽഫിഖർ എം.പി മാഗ്നെറ്റിനുള്ള മൊമെന്റോ സമ്മാനിച്ചു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മുൻ ചെയർമാൻ എ.പി അബ്ദുൽ സലാമിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.

കെ.സി.റഫീഖ്, ബി.എം. ഇക്ബാൽ,എ.പി.സലാം, കെ.ടി. റഫീഖ് എന്നിവർ ആശംസകൾ നേർന്നു. അനസ് സ്വാഗതവും ഷഫീർ നന്ദിയും പറഞ്ഞു. നയീം കാദിരി, നിജാസ്.എം.പി എന്നിവർ പരിപാടി നിയന്ത്രിച്ചു. ഷമീർ ബാവ, കെ.പി. നിയാദ് എന്നിവർ നേതൃത്വം നൽകി.

ഫിറ്റ് ലൈഫ് ക്ലബ്ബിന്റെ വ്യായാമ പരിശീലനം വെള്ളിയാഴ്ചകളിൽ രാവിലെ ഫഹാഹീൽ ദബൂസ് പാർക്കിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കെ.കെ.എം.എ അഹ്മദി സോണൽ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - KKMA Magnet Annual Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.