കുവൈത്ത് സിറ്റി: വിദേശത്തുനിന്ന് കുവൈത്തിലെത്തുന്ന ഗാർഹികത്തൊഴിലാളികളുടെ ക്വാറൻറീൻ ഒരാഴ്ചയായി കുറക്കണമെന്ന നിർദേശം ആരോഗ്യ മന്ത്രാലയം അംഗീകരിച്ചില്ല. കുവൈത്തി കുടുംബങ്ങളെ കോവിഡിൽനിന്ന് രക്ഷിക്കാനാണ് രണ്ടാഴ്ച നിർബന്ധിത ക്വാറൻറീൻ നിഷ്കർഷിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇക്കാലയളവിൽ കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ സർക്കാർ ആശുപത്രിയിൽ സൗജന്യമായി നൽകും.
ആരോഗ്യ പ്രവർത്തകരുടെ മാതൃകയിൽ ക്വാറൻറീൻ ഒരാഴ്ചയായി കുറക്കണമെന്നായിരുന്നു ആവശ്യം. ഹോട്ടൽ ക്വാറൻറീന് ചെലവ് വരുന്നതിനാൽ ഏഴുദിവസമായി കുറക്കണമെന്ന് സ്വദേശികളിൽനിന്ന് തന്നെ ആവശ്യമുയർന്നിരുന്നു. രാജ്യത്ത് കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന സാഹചര്യത്തിൽ പരീക്ഷണത്തിന് മുതിരേണ്ടെന്ന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഗാർഹികത്തൊഴിലാളികളുടെ ക്വാറൻറീൻ ചെലവ് 270 ദീനാർ ആയി നിശ്ചയിച്ചതായാണ് വിവരം. ടിക്കറ്റ് നിരക്ക് ഇതിന് പുറമെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.