ഡോ. അംതാൽ അൽ ഹുവൈല
കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഡിസെബിലിറ്റി അഫയേഴ്‌സിലെ പൊതു ഫണ്ട് ദുരുപയോഗം ചെയ്തതായി സംശയിക്കുന്ന കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സാമൂഹിക, കുടുംബ കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയാണ് കേസുകൾ കൈമാറിയത്.
അറ്റകുറ്റപ്പണികളും കരാറുകളും സംബന്ധിച്ച അന്വേഷണത്തിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.പൂർണമായി നടപ്പാക്കാത്ത ജോലികൾക്കും അളവുകൾക്കും പണം നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തി.
സംശയിക്കപ്പെടുന്ന സാമ്പത്തിക നഷ്ടം 1.211 മില്യൺ കുവൈത്ത് ദീനാറാണ്. പൊതു ഫണ്ട് ദുരുപയോഗം ചെയ്തതായി കണ്ടെത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.