Posted On
date_range Updated On
date_range നബിദിനം: 27ന് കുവൈത്തിൽ പൊതുഅവധി
കുവൈത്ത് സിറ്റി: കുവൈത്തിൽ നബിദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 27 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. വെള്ളി, ശനി വാരാന്ത്യ അവധി കൂടിയാകുമ്പോൾ മൂന്ന് ദിവസം അടുപ്പിച്ച് ഒഴിവ് ലഭിക്കും. 26 ബുധനാഴ്ച അടക്കുന്ന ഓഫിസുകൾ 29ന് ഞായറാഴ്ചയാണ് പിന്നീട് തുറന്നുപ്രവർത്തിക്കുക.
അവധി ദിനങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവ പ്രവർത്തനങ്ങൾ നിർത്തിവെക്കും. അതേസമയം, സുരക്ഷ, ആരോഗ്യസേവനം തുടങ്ങി അടിയന്തര സേവനങ്ങൾ മുടക്കമില്ലാതെ തുടരും. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.