കുവൈത്ത് സിറ്റി: പ്രവാചകസ്നേഹം എങ്ങനെയാകണം എന്നതിന് മുൻകഴിഞ്ഞുപോയ പ്രവാചക അനുചരന്മാർ മാതൃകയാണെന്നും അത് പ്രവാചകചര്യ യഥാവിധി പിൻപറ്റലാണെന്നും ഹുദാ സെന്റർ സമ്മേളനം. മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ ‘അസ്സിറാജ്’ എന്നപേരിൽ സംഘടിപ്പിച്ച സമ്മേളനം മസ്ജിദ് ഇമാം ഡോ. മൻസൂർ ഉബൈദ് അൽ അജ്മി ഉദ്ഘാടനം ചെയ്തു. ജൈസൽ എടവണ്ണ ഉദ്ഘാടന പ്രസംഗം വിവർത്തനം ചെയ്തു. ഹുദാ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരകുന്ന് അധ്യക്ഷത വഹിച്ചു.
പൊതുസമ്മേളനത്തിൽ വീരാൻകുട്ടി സ്വലാഹി, അർഷദ് സമാൻ സ്വലാഹി, ആദിൽ സലഫി, അബ്ദുൽ ഹമീദ് കൊടുവള്ളി, ജൈസൽ എടവണ്ണ എന്നിവർ പ്രവാചകജീവിതത്തിലെ വിവിധ ഘട്ടങ്ങളെ ആസ്പദമാക്കി സംസാരിച്ചു. ജനറൽ സെക്രട്ടറി സ്വാഗതവും ട്രഷറർ ജസീർ പുത്തൂർപള്ളിക്കൽ നന്ദിയും പറഞ്ഞു. കെ.എം.സി.സി വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി, കെ.കെ.എം.എ പ്രസിഡന്റ് കെ. ബഷീർ എന്നിവർ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.