പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി അന്തരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ ഗഫൂർ മൂടാടി എന്ന കോഴിക്കോട്  യമാമയിൽ അബ്ദുൽ ഗഫൂർ (51) അന്തരിച്ചു. ന്യൂസ് ഫോട്ടോഗ്രാഫർ എന്ന നിലയിൽ കുവൈത്തിലെ സാമൂഹിക മേഖലയിൽ സുപരിചിതനാണ്. കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം മലയാള മനോരമ പത്രത്തിന് വേണ്ടിയും പ്രവർത്തിച്ചിരുന്നു.

കേരള പ്രസ് ക്ലബ് കുവൈത്ത് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. നിരവധി ശിഷ്യ സമ്പത്തിന് ഉടമയായിരുന്നു ഗഫൂർ മൂടാടി. കോഴിക്കോട് പയ്യോളിക്കടുത്ത് പെരുവട്ടൂർ സ്വദേശിയാണ്. അൽ ജരീദ പത്രത്തിൻ്റെ ഫോട്ടോഗ്രാഫർ നൗഫൽ മൂടാടി സഹോദരനാണ്. ഭാര്യ: ഫൗസിയ. മക്കൾ:

അബീന പർവീൻ, അദീന. മരുമകൻ: അജ്മൽ. പിതാവ്: പൊയിലിൽ ഇബ്രാഹിംകുട്ടി. മാതാവ്: ആയിഷ. മറ്റു സഹോദരങ്ങൾ: ബൽകീസ്, താജുന്നിസ. ഞായറാഴ്ച വൈകീട്ട് നാലിന് കൊല്ലം പാറപ്പള്ളി  ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Tags:    
News Summary - Prominent photographer Ghafoor Moodadi passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.