Posted On
date_range Updated On
date_range സേവാപോർട്ടിൽ ക്രമീകരണം; പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടും
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്പോർട്ട് സേവനങ്ങൾ വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വൈകീട്ടുവരെ തടസ്സപ്പെടും. പാസ്പോർട്ട് സേവാപോർട്ടിൽ സാങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസ്സം.
ഈ കാലയളവിൽ കുവൈത്തിലെ എംബസിയിലും ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ഐ.സി.എ.സി) തത്കാൽ, പി.സി.സി ഉൾപ്പെടെയുള്ള പാസ്പോർട്ട് സേവനങ്ങൾ ലഭ്യമാകില്ല. അതേസമയം കോൺസുലാർ, വിസ സേവനങ്ങൾ ഐ.സി.എ.സികളിൽ ലഭ്യമാകുമെന്ന് എംബസി അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പും പാസ്പോർട്ട് സേവാപോർട്ടിൽ ക്രമീകരണത്തിന്റെ ഭാഗമായി പാസ്പോർട്ട് സേവനങ്ങൾ നിർത്തിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.