കുവൈത്ത് സിറ്റി: വാഹനമോഷണം പതിവാക്കിയ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റു ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രഫഷനൽ ഉപകരണങ്ങൾ ഉപയോഗിച്ച് സംഘം വാഹനങ്ങൾ മോഷ്ടിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആന്തലസിൽ നിന്നാണ് രണ്ട് പ്രതികളെ ഡിറ്റക്ടീവുകൾ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്നും മന്ത്രാലയത്തിലെ മീഡിയ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് അറിയിച്ചു. എല്ലാതരം കുറ്റവാളികളെയും കണ്ടെത്തുന്നതിനായി സുരക്ഷാ സേവനങ്ങളുമായി സഹകരിക്കാനും സംശയാസ്പദമായ എന്തെങ്കിലും പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നമ്പർ 112 വഴി അറിയിക്കാനും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.