സ്വകാര്യ ആരോഗ്യ ജീവനക്കാർക്ക്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരാം

കുവൈത്ത്​ സിറ്റി: സ്വകാര്യ ആരോഗ്യ ജീവനക്കാർക്കും കുവൈത്തിലേക്ക്​ നേരിട്ട്​ വരാൻ അനുമതി. ഇന്ത്യ ഉൾപ്പെടെ വിലക്കുള്ള 34 രാജ്യങ്ങളിൽനിന്ന്​ നേരി​േട്ടാ ട്രാൻസിറ്റ്​ വഴിയോ ഇവർക്ക്​ കുവൈത്തിലേക്ക്​ വരാമെന്ന്​ അധികൃതർ വ്യക്​തമാക്കി. ഇങ്ങനെ കൊണ്ടുവരാവുന്നവരുടെ പട്ടിക വ്യോമയാന വകുപ്പ്​ വിമാനക്കമ്പനികൾക്ക്​ നൽകി. അവധിക്ക്​ നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതിരുന്നവരിൽ നിരവധി സ്വകാര്യ ആശുപത്രി ജീവനക്കാരുമുണ്ട്​. ഇതുമൂലം ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമവും നിലവിലുള്ളവർക്ക്​ അവധിയെടുക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ട്​. നിരവധി പേർ യു.എ.ഇ ഉൾ​പ്പെടെ വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ ഇതിനകം തിരിച്ചെത്തിയിട്ടുമുണ്ട്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.