പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സൗദി ഇൻഫർമേഷൻ മന്ത്രി സൽമാൻ യൂസഫ് അൽ ദോസരിയുമായി കൂടിക്കാഴ്ചയിൽ
Posted On
date_range Updated On
date_range പ്രധാനമന്ത്രി സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ സൗദി ഇൻഫർമേഷൻ മന്ത്രി സൽമാൻ യൂസഫ് അൽ ദോസരിയെയും പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സ്വീകരിച്ചു. സെയ്ഫ് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ കുവൈത്തും സൗദിയും തമ്മിലുള്ള സൗഹൃദവും ഉഭയകക്ഷി ബന്ധങ്ങളും ഇരുവരും പങ്കുവെച്ചു.
കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി, കുവൈത്തിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.