Posted On
date_range Updated On
date_range കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കുവൈത്ത് സിറ്റി: രാജ്യത്ത് ശനിയാഴ്ച രാവിലെ 10.30ന് മഴക്ക് വേണ്ടിയുള്ള പ്രത്യേക നമസ്കാരം നടക്കും.
ആറു ഗവർണറേറ്റുകളിലെ 109 പള്ളികളിൽ നമസ്കാരം നടക്കുമെന്ന് ഔഖാഫ് അറിയിച്ചു. തണുപ്പ് സീസണിന് മുന്നോടിയായി ഉണ്ടാകാറുള്ള ശക്തമായ മഴ ഇത്തവണ അനുഭവപ്പെട്ടിട്ടില്ല. ഇത് രാജ്യത്തെ കൃഷിക്കും ജൈവ നിലനിൽപ്പിനും അനിവാര്യമാണ്.
ചെറിയ രൂപത്തിലുള്ള ചാറ്റൽ മഴയാണ് പലദിവസങ്ങളിലായി രാജ്യത്ത് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.