കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ ‘പ്രവാസി ടാക്സി കുവൈത്ത്’ ലോഗോ പ്രകാശനം അബ്ബാസിയ കേരള അസോസിയേഷൻ ഹാളിൽ നടന്നു. പ്രസിഡൻറ് റാഫി നന്തി അധ്യക്ഷത വഹിച്ചു. ലോക കേരളസഭാംഗം ബാബു ഫ്രാൻസിസ് പ്രമോദിന് നൽകി പ്രകാശനം നിർവഹിച്ചു. കുവൈത്ത് യുനൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ കൺവീനർ സലിംരാജ്, കേരള അസോസിയേഷൻ പ്രതിനിധി സാബു പീറ്റർ, ഷിബു എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽ കുമാർ പറവൂർ സ്വാഗതവും ട്രഷറർ റൊണാൾഡ് നന്ദിയും പറഞ്ഞു. സംഘടനയുമായി ചേർന്നു പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് 51119244, 50349768 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.