പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം സി. ​മു​ഹ​മ്മ​ദ് ഫൈ​സി നി​ർ​വ​ഹി​ക്കു​ന്നു

പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി കു​വൈ​ത്ത് നാ​ഷ​ന​ൽ പ​തി​മൂ​ന്നാ​മ​ത് എ​ഡി​ഷ​ൻ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി നി​ർ​വ​ഹി​ച്ചു. കി​ഡ്സ്, ബ​ഡ്സ്, പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ, കാ​മ്പ​സ് കാ​റ്റ​ഗ​റി​ക​ളി​ലാ​യി യൂ​നി​റ്റ്, സെ​ക്ട​ർ, സോ​ൺ ഘ​ട​ക​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വി​ലെ പ്ര​തി​ഭ​ക​ൾ നാ​ഷ​ന​ൽ ഘ​ട​ക​ത്തി​ൽ വി​വി​ധ മ​ത്സ​ര ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​ക്കും.

ന​വം​ബ​ർ 17ന് ​അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന നാ​ഷ​ന​ൽ പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളും ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. പോ​സ്റ്റ​ർ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ബി​സി​ന​സ് പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Pravasi Sahityotsav Poster Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.