‘ഓണനിലാവ്-2023’ ഫ്ലെയർ പ്രകാശന ചടങ്ങിൽ പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങൾ
കുവൈത്ത് സിറ്റി: പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ‘ഓണനിലാവ്- 2023’ പരിപാടി സംഘടിപ്പിക്കും. നവംബർ 10ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലാണ് പരിപാടി.
‘ഓണനിലാവ്- 2023’ ഫ്ലെയർ പ്രകാശനം അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രോഗ്രാം ജനറൽ കൺവീനർ ബിജു പാലോട്, പ്രസിഡന്റ് രമേഷ് ചന്ദ്രൻ, ജനറൽ സെക്രട്ടറി ബൈജു കിളിമാനൂർ, ട്രഷറർ ബിനോയ് ബാബു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കൂപ്പൺ കൺവീനർ വിജോ പി. തോമസ്, മറ്റു ഭാരവാഹികളായ താഹ, ബിജിമോൾ ആര്യ, വിജയലക്ഷ്മി, മാത്യു വി. ജോൺ, ജ്യോതി പാർവതി, സുനിൽ കൃഷ്ണ, സിബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
‘ഓണനിലാവ്- 2023’ൽ മധു പുന്നപ്ര അവതരിപ്പിക്കുന്ന നർമസല്ലാപം, താൽ ഡാൻസ് സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഡാൻസ് മാനിയ, പ്രതീക്ഷ മ്യൂസിക് ബാൻഡിന്റെ ഗാനമേള, ജടായു ബീറ്റ്സ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, പ്രതീക്ഷ അംഗങ്ങൾ അവതരിപ്പിക്കുന്ന അമ്മ മാനസം എന്ന സ്കിറ്റ് എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പൊതുസമ്മേളനത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതീക്ഷ അംഗങ്ങളുടെ കുട്ടികൾക്ക് അക്കാദമിക് എക്സലൻസ് അവാർഡും കുവൈത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് സോഷ്യൽ സർവിസ് എക്സലൻസ് അവാർഡും വിതരണം ചെയ്യും. പ്രതീക്ഷ അംഗങ്ങളായ വനിതകൾക്കായി മലയാളി മങ്ക മത്സരവും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.