കുവൈത്ത് സിറ്റി: അറബ് മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നായ അൽഗാനിം ഇൻഡസ്ട്രീസ് കേരളത്തിലെ പ്രളയബാധിതർക്ക് സഹായമെത്തിക്കുന്നു. അൽഗാനിം ജീവനക്കാർക്കിടയിൽ നടത്തുന്ന സംഭാവന കാമ്പയിൻ സമാപിച്ചു. സമാഹരിച്ച തുക കേരളത്തിൽ വെള്ളപ്പൊക്കത്തിൽ തകർന്ന വീടുകൾ പുനർനിർമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വിനിയോഗിക്കും. കമ്പനിയിലെ ജീവനക്കാർക്കിടയിൽ രണ്ടാഴ്ചത്തെ കേരള പ്രളയ സഹായ കാമ്പയിനാണ് നടന്നത്. ശമ്പളത്തിൽനിന്ന് നേരിട്ട് പിടിക്കുന്നതും പണമായി നൽകാവുന്നതുമായ രീതിയിലാണ് കാമ്പയിൻ ഒരുക്കിയിരുന്നത്. കുവൈത്തിലെ എല്ലാ ഒാഫിസുകളിലും പ്രത്യേക ബോക്സുകളും വിതരണം ചെയ്തിരുന്നു.
ഇന്ത്യയിലെ അൽ ഗാനിം സ്ഥാപനങ്ങളും ദുരിതാശ്വാസ സമാഹരണത്തിൽ പങ്കാളികളായി. കിർബി, റോക്ക്വെൽ ഫാക്ടറികളിലെ ജീവനക്കാരും സഹായവുമായെത്തി. കേരളത്തിലെ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ടമായവരുടെ വേദനയിൽ പങ്കുചേരുന്നതായി അൽ ഗാനിം ഇൻഡസ്ട്രീസ് ചെയർമാൻ കുതൈബ വൈ. അൽഗാനിം വാർത്തകുറിപ്പിൽ പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്ക് ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള സഹായം സമാഹരിക്കുന്നതിനാണ് കാമ്പയിൻ നടത്തിയത്. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് സഹായം നൽകുന്നത്. 2015െല നേപ്പാൾ ഭൂകമ്പത്തിലും 2013ലെ ഫിലിപ്പീൻസ് കൊടുങ്കാറ്റിലും അൽഗാനിം കമ്പനി ജീവനക്കാരുടെ ഇടയിൽനിന്ന് സഹായം എത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.