പെരുന്നാൾ ചിത്രങ്ങളെടുക്കൂ; സ്വർണസമ്മാനം നേടൂ

ദുബൈ: പെരുന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾക്ക്​ സ്വർണസമ്മാനവുമായി ഗൾഫ്​ മാധ്യമം-ജോയ്​ ആലുക്കാസ്​ 'ജോയ്​ഫുൾ ഈദ്​' മത്സരം. ആഘോഷ ദിനങ്ങളിലെ ചിത്രങ്ങൾ ഗൾഫ്​ മാധ്യമം ഫേസ്​ബുക്ക്​ പേജിൽ പോസ്റ്റ്​ ചെയ്യുന്നവർക്കാണ്​ സമ്മാനം നൽകുന്നത്​.

ഗൾഫിലുള്ളവർക്കും അവധിക്ക്​ നാട്ടിലെത്തിയവർക്കും മത്സരത്തിൽ പ​ങ്കെടുക്കാം. നാല്​ ഗ്രാം വീതം 23 പേർക്കാണ്​ സമ്മാനം നൽകുന്നത്​.

പെരുന്നാൾ നമസ്കാരം, ഈദ്​ഗാഹ്​, യാത്രകൾ, ​ഈദ്​ ഷോപ്പിങ്​, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ, ഭക്ഷണം, പാചകം തുടങ്ങിയ ചിത്രങ്ങളെല്ലാം സമ്മാനത്തിന്​ പരിഗണിക്കും. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങളും അയക്കാം. അവസാന തീയതി മേയ്​ 10.

നിങ്ങൾ ചെയ്യേണ്ടത്

•നിങ്ങൾ facebook.com/gulfmadhyamamkuwait എന്ന ഫേസ്​ബുക്ക്​ പേജ്​ ലൈക്ക്​ ചെയ്യുക.

•ഈ പേജിലെ JOYFUL EID എന്ന പോസ്റ്റിന്‍റെ ക​മ​ൻ​റ്​ ബോ​ക്​​സി​ൽ നി​ങ്ങ​ളു​ടെ ഫോ​​ട്ടോ പോ​സ്​​റ്റ്​ ചെ​യ്യു​ക.

•ഈദ്​ ആഘോഷവുമായി ബന്ധപ്പെട്ട ചിത്രമായിരിക്കണം പോസ്റ്റ്​ ചെയ്യേണ്ടത്.

Tags:    
News Summary - Potoshoot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.