ജ​ന​സം​ഖ്യാ ക്ര​മീ​ക​ര​ണ​ത്തി​ന്​ ആ​റി​ന നി​ർ​ദേ​ശ​ങ്ങ​ൾ

കുവൈത്ത് സിറ്റി: ജനസംഖ്യാ ക്രമീകരണത്തിനായി ഉന്നത സമിതി ആറിന നിർദേശങ്ങൾ മുന്നോട്ടുവെച്ചു. വിദേശികളുടെ ഔദ്യോഗിക കാലയളവ് പരമാവധി 20 വർഷമാക്കി നിജപ്പെടുത്തണമെന്നും സ്വദേശികൾക്ക് അനുവദിക്കുന്ന ഗാർഹിക ജോലിക്കാരുടെ എണ്ണം പകുതിയാക്കണമെന്നും നിർദേശമുണ്ട്. തൊഴിൽ ആസൂത്രണകാര്യ മന്ത്രിയുടെ ഓഫിസ് ആണ് ഹയർ കമ്മിറ്റിയുടെ  നിർദേശങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തിയത്. വിദേശികളും സ്വദേശികളും തമ്മിൽ ജനസംഖ്യയിൽ ഉള്ള അന്തരം കുറക്കുകയും തൊഴിൽ വിപണിയിൽ ക്രമീകരണം സാധ്യമാക്കുകയുമാണ് ജനസംഖ്യാ സന്തുലനം കൊണ്ട് അർഥമാക്കുന്നത്. പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ, ആഭ്യന്തര മന്ത്രാലയം, മാനവശേഷി വകുപ്പ്, ആരോഗ്യ മന്ത്രാലയം എന്നിവയിലെ പ്രതിനിധികൾ അടങ്ങുന്ന ഉന്നതസമിതിയെയാണ്  ജനസംഖ്യാ സന്തുലന നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി മന്ത്രി സഭ ചുമതലപ്പെടുത്തിയത്.
സ്വദേശികൾക്ക് അനുവദിക്കുന്ന ഗാർഹിക ജോലിക്കാരുടെ എണ്ണം പകുതിയാക്കി കുറക്കുക എന്നതടക്കമുള്ള ആറിന നിർദേശങ്ങളാണ് സമിതി സർക്കാറിന് മുന്നിൽ വെച്ചിരിക്കുന്നത്. 
സർക്കാർ കരാറിൽ ഉള്ള സെക്യൂരിറ്റി കമ്പനികൾക്ക് അനുവദിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിൽ 25 ശതമാനം കുറവ് വരുത്തുക, പ്രത്യേക കാറ്റഗറികളിൽ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ ഉദ്യോഗ കാലയളവ് 10 മുതൽ 20 വർഷം വരെ ആക്കി നിജപ്പെടുത്തുകയും പിന്നീട് രാജ്യത്തേക്ക് തിരിച്ചുവരാനാകാത്ത വിധം ഇവരെ തിരിച്ചയക്കുകയും ചെയ്യുക. കുവൈത്തിൽ താമസാനുമതിയുള്ള വിദേശികളിൽനിന്ന് വർഷത്തിൽ സ്വീകരിക്കാവുന്ന പരമാവധി വിസ അപേക്ഷകളുടെ എണ്ണം നിശ്ചയിക്കുക, താമസനിയമ ലംഘനങ്ങൾക്ക് പിഴ ഇരട്ടിയാക്കുക. സ്പോൺസർമാരിൽനിന്ന് ഒളിച്ചോടുന്ന ഗാർഹികത്തൊഴിലാളികൾക്ക് കടുത്ത ശിക്ഷ നൽകുക എന്നിവയാണ് ഉന്നതതല സമിതി മുന്നോട്ടുവെച്ച മറ്റു നിർദേശങ്ങൾ.
Tags:    
News Summary - population

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.