‘പി.എം ശ്രീ -തിരശീലക്കു പിന്നിലെ വഞ്ചന' എന്ന വിഷയത്തിൽ കെ.എം.സി.സി സംഘടിപ്പിച്ച
ചർച്ച സമ്മേളനം സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ‘പി.എം ശ്രീ -തിരശീലക്കു പിന്നിലെ വഞ്ചന' എന്ന വിഷയത്തിൽ കെ.എം.സി.സി ചർച്ച സമ്മേളനം സംഘടിപ്പിച്ചു. ഫർവാനിയയിലെ കെ.എം.സി.സി ഓഫിസിൽ നടന്ന ചർച്ചയിൽ വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു.
വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിക്കാനുള്ള സംഘ്പരിവാർ അജണ്ട നടപ്പിലാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാണിച്ചത് അത്ഭുതകരമായ ഉത്സാഹമാണെന്ന് ചർച്ചയിൽ വിലയിരുത്തി.
കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കൽ വിങ് ചെയർമാൻ ഫാറൂഖ് ഹമദാനി ചർച്ച നിയന്ത്രിച്ചു. സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത് വിഷയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും പൊളിറ്റിക്കൽ വിങ് ജനറൽ കൺവീനർ അബ്ദുറഹിമാൻ ഗുരുവായൂർ നന്ദിയും പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളായി ജോയ് കരവാളൂർ (ഒ.ഐ.സി.സി), അൻവർ സഈദ് (കെ.ഐ.ജി), സി.പി. അബ്ദുൽ അസീസ് (കുവൈത്ത് കേരള ഇസ്ലാഹി സെന്റർ), അബ്ദുന്നാസർ മുട്ടിൽ (ഇന്ത്യൻ ഇസ്ലാഹി സെന്റർ), സത്താർ കുന്നിൽ (ഐ.എം.സി.സി ), ഇസ്മായിൽ വള്ളിയോത്ത് (കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ), അബ്ദുൽ ഹമീദ് കൊടുവള്ളി (ഹുദാ സെന്റർ) എന്നിവർ പങ്കെടുത്തു. ടി.വി. ലത്തീഫ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.