കുവൈത്ത് സിറ്റി: ഹജ്ജ് നിർവഹിക്കുന്ന കുവൈത്തിലെ എല്ലാ തീർത്ഥാടകരും കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ സുരക്ഷിതമായി എത്തിയതായി കുവൈത്ത് ഹജ്ജ് മിഷൻ മേധാവിയും ഇസ്ലാമിക കാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറിയുമായ ഡോ.സുലൈമാൻ അൽ സുവൈലിം അറിയിച്ചു. തീർഥാടകരുടെ സുഖവിവരങ്ങൾ പരിശോധിക്കുന്നതിനും പരിചരണവും ആശ്വാസവും നൽകുന്നതിനുമായി തുടർനടപടികൾ എടുത്തതായും അദ്ദേഹം വ്യക്തമാക്കി.
സുരക്ഷ നിലനിർത്തുന്നതിനും എളുപ്പത്തിലും ശാന്തമായും ഹജ്ജ് നിർവഹിക്കാൻ പ്രാപ്തരാക്കുന്നതിനും ബന്ധപ്പെട്ട സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് അദ്ദേഹം ഉണർത്തി.
ഇസ്ലാമിക കാര്യ, ആരോഗ്യ, വിവര, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ, കുവൈത്ത് ഫയർ ഫോഴ്‌സ്, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി എന്നിവ ഉൾപ്പെട്ടതാണ് കുവൈറ്റ് ഹജ്ജ് മിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.