കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിെൻറ നിർദേശമനുസരിച്ച് ഫിലിപ്പീൻസ് അംബാസഡർ റെനാറ്റോ വില്ല തിരിച്ചുപോയി.
ഗാർഹികത്തൊഴിലാളികളെ സ്പോൺസർമാരിൽനിന്ന് ഒളിച്ചുകടത്താൻ എംബസി സഹായിച്ചതിനെ തുടർന്നുള്ള പ്രശ്നത്തെ തുടർന്നാണ് കുവൈത്ത് ഫിലിപ്പീൻസ് അംബാസഡറെ തിരിച്ചയച്ചത്.
ഫിലിപ്പീൻസിലെ കുവൈത്ത് അംബാസഡർ സാലിഹ് തുവൈഖിനെ തിരിച്ചുവിളിക്കുകയും ചെയ്തു. പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടക്കുന്നുണ്ട്. ഫിലിപ്പീൻസ് മന്ത്രിതല സംഘം ഇൗ ആഴ്ച കുവൈത്ത് സന്ദർശിക്കുന്നുണ്ട്. തുറന്ന ചർച്ചക്ക് തയാറാണെന്നാണ് വിഷയത്തിൽ കുവൈത്തിെൻറ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.