അബ്ബാസിയ: കുവൈത്തിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി തനിമ കുവൈത്ത് ഏർപ്പെടുത്തിയ ‘പേള്‍ ഓഫ് സ്കൂള്‍’ പുരസ്കാരം ഈ മാസം 20ന് ഓണത്തനിമ പരിപാടിയിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ സ്കൂളുകളിൽനിന്ന് 21 വിദ്യാർഥികളാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. തനിമ അംഗവും ദീർഘകാലം യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അധ്യാപികയുമായിരുന്ന ബിനി ആൻറണിയുടെ പേരിലുള്ള എക്സലൻസ് അവാർഡ് യുനൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥികളിൽനിന്ന് തെരഞ്ഞെടുത്ത കുട്ടിക്ക് നൽകും. കെ.ജി. എബ്രഹാമിന് സോഷ്യൽ എക്സലൻസ് അവാർഡ് സമ്മാനിക്കും. 13ാമത് ദേശീയ വടംവലി മത്സരവും നടക്കും. ഇന്ത്യൻ സംഘടനകളുടെ ഡയറക്ടറി പ്രകാശനവും നടക്കും. വാർത്തസമ്മേളനത്തിൽ ജനറൽ കൺവീനർ രഘുനാഥൻ നായർ, രാജു സക്കറിയ, ബിനോയി, പ്രോഗ്രാം കൺവീനർ ബാബുജി ബത്തേരി, ജോർജ് തോമസ്, ജിൻസ്, ദിലീപ് കുമാർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.