Posted On
date_range Updated On
date_range കുവൈത്തിൽ പി.സി.ആർ, ആൻറിജൻ പരിശോധന നിരക്കുകൾ കുറച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് നിർണയത്തിനുള്ള പി.സി.ആർ പരിശോധന നിരക്ക് വീണ്ടും കുറച്ചു. പി.സി.ആർ പരിശോധനക്ക് 14 ദീനാറായി ആരോഗ്യ മന്ത്രാലയം പുതുക്കിനിശ്ചയിച്ചു. ഞായറാഴ്ച മുതൽ ഇത് പ്രാബല്യത്തിലാകും.
ആൻറിജൻ പരിശോധന നിരക്ക് പരമാവധി മൂന്നു ദീനാറായും കുറച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ നജ്ജാർ ആണ് ഇക്കാര്യം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.