പി.സി.എഫ് കുവൈത്ത് ഭാരവാഹികൾ
കുവൈത്ത് സിറ്റി: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) പ്രവാസി സംഘടനയായ പി.സി.എഫ് കുവൈത്തിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.റഹീം ആരിക്കാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തില്‍ ഹുമയൂൺ അറക്കൽ വാർഷിക റിപ്പോർട്ടും, സിദ്ദീഖ് പൊന്നാനി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഷുക്കൂര്‍ കിളിയന്തിരിക്കാൽ, ബഷീർ കക്കോടി, സിദീഖ് പൊന്നാനി, റഫീഖ് സൽവ, നവാസ് പന്തളം, സഫറുല്ലാഹ് കൊല്ലം, ആഷിക്ക് ഉപ്പള, ഫാറൂക്ക് മൊയ്ദീൻ പച്ചമ്പളം എന്നിവര്‍ സംസാരിച്ചു. സജ്ജാദ് തോന്നയ്ക്കൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ഫസലുദ്ദീൻ പുനലൂർ സ്വാഗതവും സലിം താനാളൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഹുമയൂൺ അറക്കൽ (പ്രസി), റഹീം ആരിക്കാടി (ജന.സെക്ര), നവാസ് പന്തളം, ഫസലുദ്ദീൻ പുനലൂർ, സജ്ജാദ് തോന്നക്കൽ, സുനീർ പുത്തൻ പീടിയാക്കൽ (വൈ. പ്രസി), ഫാറൂഖ് മൊയ്തീൻ, സലാം കള്ളിയത്, സഫറുല്ല കൊല്ലം (ജോ. സെക്ര), സലീം താനാളൂർ (ട്രഷ), ഷുക്കൂർ അഹമ്മദ് കിളിയന്തിരിക്കൽ (മീഡിയ കൺവീനർ), ബഷീർ കക്കോടി, സിദ്ദീഖ് പൊന്നാനി, അബ്ദുൽ വഹാബ് ചുണ്ട (ഗ്ലോബൽ അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.