കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിൽപ്രതിസന്ധി രൂക്ഷമായ ഖറാഫി നാഷനൽ കമ്പനിയിലെ 374 ഇന്ത്യൻ തൊഴിലാളികളുടെ പാസ്പോർട്ടുകൾ ഇന്ത്യൻ എംബസിക്ക് കൈമാറി. കെ.ഒ.സി പ്രോജക്ടിന് കീഴിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ പാസ്പോർട്ടുകളാണ് മാൻപവർ പബ്ലിക് അതോറിറ്റി മുഖേന അധികൃതർ ഇന്ത്യൻ എംബസിക്ക് കൈമാറിയത്. കുവൈത്ത് ഓയിൽ കമ്പനിയുടെ പ്രോജക്ടിൽ ജോലിചെയ്യുന്ന ഖറാഫി തൊഴിലാളികളുടെ സ്പോൺസർഷിപ് ഏറ്റെടുക്കാൻ കുവൈത്ത് ഓയിൽ കമ്പനി സന്നദ്ധത അറിയിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മാനവശേഷി വകുപ്പിെൻറ നിർദേശപ്രകാരമാണ് തൊഴിലാളികളുടെ പാസ്പോർട്ട് കമ്പനി മാൻപവർ അതോറിറ്റി മുഖേന ഇന്ത്യൻ എംബസിക്ക് കൈമാറിയത്.
374 ഇന്ത്യൻ തൊഴിലാളികളുടെ പാസ്പോർട്ടാണ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഓഫിസിൽനിന്ന് വ്യാഴാഴ്ച എംബസി അധികൃതർ ഏറ്റുവാങ്ങിയത്. കുവൈത്ത് ഓയിൽ കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പാസ്പോർട്ട് കൈമാറ്റം. മാൻപവർ അതോറിറ്റി ഓഫിസിൽ നടന്ന ചർച്ചയിൽ ബാക്കിയുള്ള തൊഴിലാളികളുടെ പാസ്പോർട്ടുകൾ അടുത്ത ഞായർ, തിങ്കൾ ദിവസങ്ങളിൽ കമ്പനി ലഭ്യമാക്കുമെന്ന് ധാരണയായതായും ലഭ്യമായ 374 പാസ്പോർട്ടുകൾ അടുത്ത ഞായറാഴ്ച കെ.ഒ.സി മാനേജ്മെൻറിന് കൈമാറുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. കെ.ഒ.സി പ്രോജക്ടിന് കീഴിൽ ജോലിചെയ്യാൻ താൽപര്യമില്ലാത്തവരും പാസ്പോർട്ട് തിരികെ വേണമെന്ന് ആഗ്രഹിക്കുന്നവരുമായ തൊഴിലാളികൾ ഞായറാഴ്ച ഉച്ചക്കുമുമ്പ് ഇന്ത്യൻ എംബസിയിലെ ലേബർ വിഭാഗത്തെ സമീപിക്കണമെന്നും അല്ലാത്തപക്ഷം മുഴുവൻ പാസ്പോർട്ടുകളും കെ.ഒ.സി മാനേജ്മെൻറിന് കൈമാറുമെന്നും അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.