പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുദാനിയുമായി കൂടികാഴ്ച നടത്തുന്നു

കുവൈത്തുമായുള്ള പങ്കാളിത്തം പ്രാധാനം- ഇറാഖ് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തുമായി വിവിധ തലങ്ങളിലുള്ള പങ്കാളിത്തം തുടരുന്നതിന്റെ പ്രാധാന്യം വലുതാണെന്ന് ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് അൽ സുദാനി വ്യക്തമാക്കി. കുവൈത്ത് സന്ദർശനത്തിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സന്ദർശനം ഇരുരാജ്യങ്ങൾക്കുമിടയിലെ ആഴത്തിൽ വേരോട്ടമുള്ളതും ചരിത്രപരവുമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അൽ സുദാനി പറഞ്ഞു.

വിവിധ മേഖലകളിലെ സഹകരണവും ഏകോപനവും അടക്കം കൂടുതൽ ആശയവിനിമയം നടത്താനുള്ള കുവൈത്ത് നേതൃത്വത്തിന്റെ താൽപര്യം അദ്ദേഹം ചൂണ്ടികാട്ടി. കുവൈത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകളെയും ഇറാഖ് പ്രധാനമന്ത്രി പരാമർശിച്ചു. ഔദ്യോഗിക സന്ദർശനത്തിനായാണ് ഇറാഖ് പ്രധാനമന്ത്രി കുവൈത്തിലെത്തിയത്. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സാദൂൻ എന്നിവരുമായി അദ്ദേഹം കൂടികാഴ്ച നടത്തി.

ഉഭയകക്ഷി ബന്ധങ്ങളും, ഇരു രാജ്യങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ മേഖലകളിൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും കൂടികാഴ്ചകളിൽ ഇരുപക്ഷവും സൂചിപ്പിച്ചു.

പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും പൊതു താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചചെയ്തതിനൊപ്പം ഏകോപനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുപക്ഷവും ഉണർത്തി.

Tags:    
News Summary - Partnership with Kuwait is important - Iraq PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.