കർഫ്യൂ സമയത്ത് ആളൊഴിഞ്ഞ റോഡ്. കുവൈത്ത് സിറ്റിയിൽനിന്നുള്ള ദൃശ്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ കർഫ്യൂ ഏപ്രിൽ 22 വരെ തുടരും. ഏപ്രിൽ എട്ടുമുതൽ സമയത്തിൽ മാറ്റമുണ്ട്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയായിരിക്കും പുതിയ സമയം. നേരേത്ത ഏപ്രിൽ എട്ടുവരെയായിരുന്നു കർഫ്യൂ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വ്യാപനതോത് വിലയിരുത്തി കർഫ്യൂ തുടരാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.
കർഫ്യൂ നിലനിൽക്കുമെങ്കിലും റമദാനിൽ റസ്റ്റാറൻറുകൾക്ക് രാത്രി ഏഴുമുതൽ പുലർച്ച മൂന്നുവരെ ഡെലിവറി സർവിസിന് പ്രത്യേക അനുമതി നൽകും. ഏപ്രിൽ എട്ടുമുതൽ റെസിഡൻഷ്യൽ ഏരിയകളിൽ രാത്രി പത്തുവരെ നടക്കാൻ അനുമതിയുണ്ടാകും. സൈക്കിൾ ഉൾപ്പെടെ വാഹനങ്ങൾ കർഫ്യൂ സമയത്ത് ഉപയോഗിക്കാൻ പാടില്ല. സ്വന്തം റെസിഡൻഷ്യൽ ഏരിയക്കു പുറത്തുപോകാനും പാടില്ല. സഹകരണ സംഘങ്ങളിൽ രാത്രി ഏഴിനും 12നും ഇടയിലുള്ള സമയത്തേക്ക് ഷോപ്പിങ് അപ്പോയിൻറ്മെൻറ് നൽകും. നിലവിൽ വൈകീട്ട് ആറുമുതൽ പുലർച്ച അഞ്ചുവരെയാണ് രാജ്യത്ത് കർഫ്യൂ. രാത്രി എട്ടുവരെ റെസിഡൻഷ്യൽ ഏരിയകളിൽ നടക്കാൻ പ്രത്യേകാനുമതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.