Representation Image
Posted On
date_range Updated On
date_range ജയിലിൽനിന്ന് മയക്കുമരുന്നുകളടങ്ങിയ പേപ്പർ റോളുകൾ കണ്ടെടുത്തു
കുവൈത്ത് സിറ്റി: രാജ്യത്തെ സെൻട്രൽ ജയിലിൽനിന്ന് മയക്കുമരുന്നുകളടങ്ങിയ പേപ്പർ റോളുകൾ കണ്ടെടുത്തു. ഏകദേശം ഇരുപതോളം പേപ്പറുകളടങ്ങിയ മൂന്ന് റോളുകളാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിസ്റ്റ്യൂഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
ഇതോടൊപ്പം മൊബൈൽ ഫോണുകളും ചാർജിങ് കേബിളുകളും മൂർച്ചയേറിയ ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ജയിലിൽ എങ്ങനെയാണ് ഇവ എത്തിയതെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.