തൊഴിൽ നിയമലംഘനങ്ങൾ സഹൽ ആപ്പിൽ റിപ്പോർട്ട് ചെയ്യാം; പുതിയ 'റിപ്പോർട്ട് മി' സേവനവുമായി പാം

കുവൈറ്റ് സിറ്റി: തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ ഡിജിറ്റലായി അധികൃതരെ അറിയിക്കാൻ സ്വദേശികൾക്കും വിദേശികൾക്കും അവസരമൊരുങ്ങി. ഇതിനായി മാൻപവർ പബ്ലിക് അതോറിറ്റി

‘റിപ്പോർട്ട് മി’ എന്ന പേരിൽ പുതിയ സേവനം ആരംഭിച്ചു. വിവരങ്ങൾ കൈമാറുന്ന വ്യക്തികളുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യസ്വഭാവവും പൂർണമായും പരിരക്ഷിക്കും. നിയമലംഘനങ്ങൾ വേഗത്തിൽ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സഹായിക്കുന്നതാണ് പുതിയ ക്രമീകരണം.

പൊതുജനങ്ങൾക്ക് സർക്കാർ ഏജൻസികളുമായി സഹകരിച്ച് തൊഴിൽ-മാനവിക വിഷയങ്ങളിൽ പങ്കാളികളാകാൻ ഈ സേവനം അവസരമൊരുക്കുമെന്ന് മാൻപവർ പബ്ലിക് അതോറിറ്റി പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ മുഹമ്മദ് അൽ മുസൈനി പറഞ്ഞു.

Tags:    
News Summary - തൊഴിൽ നിയമലംഘനങ്ങൾ സഹൽ ആപ്പിൽ റിപ്പോർട്ട് ചെയ്യാം; പുതിയ 'റിപ്പോർട്ട് മി' സേവനവുമായി പാം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.