പ​ൽ​പ​ക് ബാ​ല​സ​മി​തി അം​ഗ​ങ്ങ​ളുടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ം

പൽപക് ബാലസമിതി റിപ്പബ്ലിക് ദിനാഘോഷം

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് ബാലസമിതി നേതൃത്വത്തിൽ ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അബുഹലീഫാ ധൂം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടികളുടെ ഉദ്ഘാടനം പൽപക് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ നിർവഹിച്ചു. ആൻ മറിയം ജിജു അധ്യക്ഷത വഹിച്ചു. അലൻകൃഷ്ണ സ്വാഗതവും അനാമിക അപ്പുക്കുട്ടൻ റിപ്പബ്ലിക് ദിന സന്ദേശവും പൽപക് ഭാരവാഹികളായ വി. ദില്ലി, പ്രേംരാജ്, ബാലസമിതി പ്രതിനിധി മാസ്റ്റർ അഭിനവ് കൈലാസ് എന്നിവർ ആശംസകളും നേർന്നു. നവനീത് ഗിരീഷ് നന്ദി പറഞ്ഞു.

ആഘോഷ പരിപാടികൾക്ക് ബാലസമിതി ഭാരവാഹികളായ ശ്രുതി ഹരീഷ്, ദൃശ്യ പ്രസാദ്, ശോഭ ദിനേശ്, ശ്വേത സുരേഷ് എന്നിവർ നേതൃത്വം നൽകി.

റിപ്പബ്ലിക് ദിന സന്ദേശം ഉൾക്കൊള്ളുന്ന സ്കിറ്റ്, മൈം, ദേശഭക്തി ഗാനങ്ങൾ, വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. 2023 വർഷത്തെ ബാലസമിതി ഭാരവാഹികളെയും ചടങ്ങിൽ തെരഞ്ഞെടുത്തു.

Tags:    
News Summary - Palpak Bala Samiti Republic Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.