ഫലസ്തീൻ ആക്രമണം: കുവൈത്ത് അപലപിച്ചു

കുവൈത്ത് സിറ്റി: ഫലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിൻ സിറ്റിയിൽ നിരപരാധികളുടെ രക്തസാക്ഷിത്വത്തിനും പരിക്കിനും കാരണമായ ഇസ്രായേൽ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം വാർത്തക്കുറിപ്പിൽ പറഞ്ഞു. തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഫലസ്തീനികളെ പൂർണമായി സംരക്ഷിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായും ഫലപ്രദമായും ഇടപെടണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ജെനിനിലെ അഭയാർഥി ക്യാമ്പിനു നേരെയായിരുന്നു ആക്രമണം. മരിച്ചവരിൽ ഒമ്പതു പേരും അഭയാർഥി ക്യാമ്പിൽ കഴിയുന്നവരാണ്. അൽറാമിൽ നടന്ന മറ്റൊരു ആക്രമണത്തിൽ 22കാരനും മരിച്ചു. ആക്രമണത്തിൽ ചുരുങ്ങിയത് 20 പേർക്കെങ്കിലും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Palestinian attack: Kuwait condemned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.