കുവൈത്ത് പ്രതിനിധി സംഘത്തിന് റാമല്ലയിൽ നൽകിയ സ്വീകരണത്തിൽ ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: രാജ്യത്തിന് നൽകുന്ന പൂർണ പിന്തുണയിലും സഹായത്തിലും കുവൈത്തിനോട് നന്ദിപറഞ്ഞ് ഫലസ്തീൻ. ഫലസ്തീന്റെ ലക്ഷ്യത്തെയും ജനങ്ങളെയും പിന്തുണക്കുന്ന കുവൈത്തിന്റെ നിലപാടുകളെ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യ എടുത്തുപറഞ്ഞു. കുവൈത്തിൽ ജോലി ചെയ്യുന്നതിനായി ഫലസ്തീനിയൻ അധ്യാപകരുമായി കരാർ ഒപ്പിടാനെത്തിയ കുവൈത്ത് പ്രതിനിധി സംഘത്തിന് റാമല്ലയിൽ നൽകിയ സ്വീകരണത്തിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഫലസ്തീനെ പിന്തുണക്കുന്ന കുവൈത്തിന്റെ നിലപാട് അറബ് മേഖലയുടെ സന്തുലിതാവസ്ഥയെ രൂപപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിനും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും അദ്ദേഹം നന്ദി പറഞ്ഞു. തങ്ങളുടെ രണ്ടാമത്തെ വീടായി കരുതുന്ന ഏതൊരു ഫലസ്തീനിക്കും കുവൈത്ത് പ്രിയപ്പെട്ട രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസത്തിലും വിവിധ മേഖലകളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.