പാലക്കാട് പ്രവാസി അസോസിയേഷൻ ‘പൽപ്പഗം -24’ ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്തിന്റെ 16ാം വാർഷികം ഡിസംബർ ആറിന് ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. പരിപാടിയുടെ ഫ്ലയർ പ്രകാശനം ചെയ്തു. ലോക പ്രശസ്ത ഇന്ത്യൻ ബാൻഡ് കലാകാരന്മാരുടെ അവതരണം ‘പൽപ്പഗം - 24’ന്റെ പ്രത്യേകത ആകുമെന്ന് പ്രകാശന ചടങ്ങിൽ പൽപക് ഭാരവാഹികൾ അറിയിച്ചു.
കുവൈത്തിൽ 16 വർഷങ്ങളായി കല, സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായി നില കൊള്ളുന്ന സംഘടനയാണ് പാലക്കാട് പ്രവാസി അസോസിയേഷനെന്നും സംഗീത സന്ധ്യ വിജയിപ്പിക്കുന്നതിന് വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായും കൺവീനർ പ്രേംരാജ്, ജോയന്റ് കൺവീനർ ശിവദാസ് വാഴയിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.