പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്തും മെട്രോ മെഡിക്കൽ കെയറും
സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് മെട്രോ മെഡിക്കൽ കെയർ അഡ്മിൻ ആൻഡ്
ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഫൈസൽ ഹംസ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്തും (പൽപക്) മെട്രോ മെഡിക്കൽ കെയറും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സാൽമിയ സൂപ്പർ മെട്രോ സ്പെഷലൈസ്ഡ് മെഡിക്കൽ സെൻററിൽ നടത്തിയ ക്യാമ്പിൽ നൂറിലധികം ആളുകൾ സേവനം പ്രയോജനപ്പെടുത്തി. മെട്രോ മെഡിക്കൽ കെയർ അഡ്മിൻ ആൻഡ് ബിസിനസ് ഡെവലപ്മെൻറ് മാനേജർ ഫൈസൽ ഹംസ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും തുടർന്ന് ഒരു വർഷകാലം മെട്രോ മെഡിക്കൽ ഗ്രൂപ്പിെൻറ യൂനിറ്റുകളിൽ ചികിത്സക്ക് ഡിസ്കൗണ്ട് ലഭ്യമാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു. പൽപക് പ്രസിഡൻറ് പ്രേംരാജ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.എൻ. കുമാർ, ഉപദേശക സമിതി അംഗം സുരേഷ് മാധവൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജിജു മാത്യു സ്വാഗതവും സാമൂഹിക വിഭാഗം സെക്രട്ടറി സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.