Posted On
date_range Updated On
date_range യു ടേണുകളിലും എക്സിറ്റുകളിലും ഓവർടേക്ക് വേണ്ട
കുവൈത്ത് സിറ്റി: വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക. യു ടേണുകളിലോ എക്സിറ്റുകളിലോ ഓവർടേക്ക് ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾക്ക് 15 മുതൽ 20 ദീനാർ വരെ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മന:ഃപൂർവം ഗതാഗതം തടസ്സപ്പെടുത്തുന്ന മറ്റു നടപടികളും ഒഴിവാക്കണം. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന വാഹനങ്ങൾ രണ്ടു മാസം വരെ പിടിച്ചെടുക്കാൻ ട്രാഫിക് പൊലീസിന് അനുമതിയുണ്ട്. നിയമലംഘനം ആവർത്തിക്കുന്നവരെ ട്രാഫിക് കോടതിയിലേക്ക് റഫർ ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.