തണുപ്പുകാലത്ത് മേൽക്കുപ്പായത്തിനൊപ്പം ഷൂസും തൊപ്പിയും മഫ്ളറും കൈയുറകളും ധരിക്കുന്നത് കനത്ത തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കും. തണുപ്പിനൊപ്പം വീശിയടിക്കുന്ന കാറ്റിൽ നിന്നുള്ള പ്രതിരോധത്തിന് ചെവി മൂടുന്ന തൊപ്പിയും മഫ്ലറും ഗുണകരമാണ്. കട്ടിയുള്ള മേൽ വസ്ത്രങ്ങൾ തണുപ്പിനെതിരെ ശരീരത്തിന് മതിയായ സംരക്ഷണം നൽകുന്നു. തലയും ചെവിയും മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് മഞ്ഞിനെ പ്രതിരോധിക്കാൻ നല്ലതാണ്.
തണുപ്പ് പ്രതിരോധ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ വായു പ്രവേശനക്ഷമത, വെള്ളം കയറുന്നതിനുള്ള സാധ്യത എന്നിവ വിലയിരുത്തണം. വസ്ത്രത്തിന്റെ ഘടന, കാറ്റിന്റെ വേഗം, അന്തരീക്ഷത്തിലെ ഈർപ്പം, താപനില തുടങ്ങിയ പാരിസ്ഥിതിക സവിശേഷതകൾ വ്യക്തികൾക്ക് അനുഭവപ്പെടുന്ന തണുപ്പിൽ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കാം.
ഹൃദയസംബന്ധമായ രോഗങ്ങൾ മിക്കവരിലും കൂടുതൽ പ്രകടമാകുന്നതും തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മർദം കൂടി ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. കട്ടിയുള്ള വസ്ത്രങ്ങൾ ധരിച്ച് ശരീരം ചൂടുള്ളതാക്കി നിലനിർത്തുന്നത് ഈ സമയത്തെ ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ നല്ലതാണ്. തണുത്ത വെള്ളത്തിലെ കുളിയും ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.