അപകടത്തിൽ തകർന്ന വാഹനങ്ങൾ
Posted On
date_range Updated On
date_range നിയന്ത്രണംവിട്ട കാർ എട്ടു വാഹനം തകർത്തു
കുവൈത്ത് സിറ്റി: നിയന്ത്രണം നഷ്ടമായ കാർ പാർക്കിങ് ഏരിയയിലേക്ക് പാഞ്ഞുകയറി എട്ടു വാഹനം തകർത്തു. മംഗഫ് ബ്ലോക്ക്-1 ൽ ദബ്ബൂസ് കോംപ്ലക്സിലാണ് സംഭവം. ശനിയാഴ്ച പുലർച്ച അഞ്ചിനാണ് അപകടം.
വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് സംശയം. മലയാളികൾ അടക്കമുള്ള പ്രവാസികളുടേതാണ് കേടുപാടുവന്ന വാഹനങ്ങൾ. വാഹനങ്ങൾ നിരയായി നിർത്തിയിട്ടിരുന്നതിനാൽ ഒന്നിൽ ഇടിച്ചതോടെ അവ മറ്റുള്ളവയിലും കൂട്ടിമുട്ടിയത് നഷ്ടങ്ങളുടെ എണ്ണം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.