Posted On
date_range Updated On
date_range വാഹനാപകടത്തിൽ ഡെലിവറി തൊഴിലാളി മരിച്ചു
കുവൈത്ത് സിറ്റി: അദാനിലെ ഉൾറോഡിലുണ്ടായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളി മരിച്ചു. ഒരു കുവൈത്ത് പൗരന് പരിക്കേറ്റു. ഇയാൾ ഓടിച്ച വാഹനവും ഡെലിവറി തൊഴിലാളിയുടെ മോട്ടോർ സൈക്കിളും കൂട്ടിയിടിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ സംഭവസ്ഥലത്ത് എത്തി ഇരുവരെയുംആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. കുവൈത്ത് പൗരന് തലയിൽ ചതവുകളും മുറിവുകളും ഉണ്ടായി. സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.