Posted On
date_range Updated On
date_range താമസ നിയമം ലംഘിച്ച അഞ്ച് പേർ പിടിയിൽ
കുവൈത്ത് സിറ്റി: ജഹ്‌റ ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നസീം, ഖസർ, വാഹ എന്നിവിടങ്ങളിൽ പരലിശോധന ക്യാമ്പയിൻ നടത്തി. കുവൈത്ത് മുനിസിപ്പാലിറ്റി, വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പൊതു ഭക്ഷ്യ-പോഷകാഹാര അതോറിറ്റി എന്നിവ ഉൾപ്പെടുന്ന 'നെഗറ്റീവ് ഫിനോമിന' കൈകാര്യം ചെയ്യുന്ന സമിതിയുമായി ചേർന്നായിരുന്നു പരിശോധന.
സ്വകാര്യ വീടുകൾ കേന്ദ്രീകരിച്ച് ബിസിനസ് നടത്തിയിരുന്ന, താമസ നിയമം ലംഘിച്ച അഞ്ച് പേരെയും, ഒളിവിലുള്ള ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭക്ഷ്യ സുരക്ഷാ വിഭാഗം മൂന്നു നിയമലംഘന റിപ്പോർട്ടുകളും, മുനിസിപ്പാലിറ്റി നാലു റിപ്പോർട്ടുകളും, വൈദ്യുതി മന്ത്രാലയം രണ്ടു റിപ്പോർട്ടുകളും തയ്യാറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.