കെ.ഇ.എ അബ്ബാസിയ ഉത്സവ് മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.ഇ.എ അബ്ബാസിയ ഉത്സവ് കേന്ദ്ര പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സമദ് കൊട്ടോടി അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം മുഖ്യാതിഥി മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു.
കെ.ഇ.എ ചീഫ് പാട്രൻ സത്താർ കുന്നിൽ, കേന്ദ്ര ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ഏരിയ ജനറൽ സെക്രട്ടറി ശ്രീനിവാസൻ, കേന്ദ്ര വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, മറ്റു ഭാരവാഹികളായ സുരേന്ദ്രൻ മുങ്ങത്ത്, സലാം കളനാട്, റിഗ്ഗയി ഏരിയ പ്രസിഡന്റ് അബ്ദുല്ല കടവത്ത്, ബിജു ഗോവിന്ദൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഹനീഫ പാലായി സ്വാഗതവും പുഷ്പരാജൻ ഒ.വി നന്ദിയും പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് മാവേലി എഴുന്നള്ളത്ത് അരങ്ങേറി. ഒപ്പന, കോൽക്കളി, തിരുവാതിര, കുട്ടികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ, അനുരാജിന്റെ നേതൃത്വത്തിൽ ഗാനമേള എന്നീ കലാപരിപാടികൾ അരങ്ങേറി. റാഫിൾ കൂപ്പൺ നറുക്കെടുപ്പ് സമ്മാനങ്ങൾക്ക് നാസർ ചുള്ളിക്കര, ധനഞ്ജയൻ, കബീർ മഞ്ഞപ്പാറ എന്നിവർ അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.