കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ മെ​ഡി​ക്ക​ല്‍ വി​ങ്​ സം​ഘ​ടി​പ്പി​ച്ച ലൈ​ഫ് സ​പ്പോ​ര്‍ട്ട് പ​രി​ശീ​ല​ന പ​രി​പാ​ടി

കെ.​​െഎ.​സി ലൈ​ഫ് സ​പ്പോ​ര്‍ട്ട് ട്രെ​യി​നി​ങ്​ സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്​​ലാ​മി​ക് കൗ​ണ്‍സി​ല്‍ മെ​ഡി​ക്ക​ല്‍ വി​ങ് നേ​തൃ​ത്വ​ത്തി​ല്‍ ബേ​സി​ക് ലൈ​ഫ് സ​പ്പോ​ര്‍ട്ട് ട്രെ​യി​നി​ങ്​ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. കെ.​ഐ.​സി മെ​ഡി​ക്ക​ല്‍ വി​ങ്​ കേ​ന്ദ്ര ക​ണ്‍വീ​ന​ര്‍ ഡോ. ​ടി.​പി. മു​ഹ​മ്മ​ദ് അ​സൈ​നാ​ര്‍, കു​വൈ​ത്ത് നാ​ഷ​ന​ല്‍ ഗാ​ര്‍ഡ് എ​മ​ർ​ജ​ന്‍സി വി​ഭാ​ഗം സ്പെ​ഷ​ലി​സ്​​റ്റ്​ ഡോ. ​ഷെ​ഫീ​ഖ് എ​ന്നി​വ​ര്‍ പ​രി​ശീ​ല​ന ക്ലാ​സി​ന് നേ​തൃ​ത്വം ന​ല്‍കി.

കെ.​ഐ.​സി ചെ​യ​ര്‍മാ​ന്‍ ശം​സു​ദ്ദീ​ൻ ഫൈ​സി എ​ട​യാ​റ്റൂ​ർ പ്രാ​ർ​ഥ​ന നി​ര്‍വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ ഫൈ​സി പൊ​ന്‍മ​ള സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​നു​ല്‍ ആ​ബി​ദ് ഫൈ​സി ന​ന്ദി​യും പ​റ​ഞ്ഞു. വി​ഖാ​യ കേ​ന്ദ്ര സെ​ക്ര​ട്ട​റി ശി​ഹാ​ബ് കൊ​ടു​ങ്ങ​ല്ലൂ​ര്‍, ക​ണ്‍വീ​ന​ര്‍ സ​വാ​ദ് കൊ​യി​ലാ​ണ്ടി എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ച്ചു. കെ.​ഐ.​സി അ​ബ്ബാ​സി​യ, സി​റ്റി, ഫ​ര്‍വാ​നി​യ, ഫ​ഹാ​ഹീ​ല്‍, ഹ​വ​ല്ലി മേ​ഖ​ല​ക​ളി​ല്‍നി​ന്ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​ഖാ​യ അം​ഗ​ങ്ങ​ള്‍ പ​രി​ശീ​ല​ന ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.