അപ്പോയന്‍റ്​മെന്‍റില്ലാതെ ബൂസ്റ്റർ ഡോസ്​ 50 വയസ്സിന്​ മുകളിലുള്ളവർക്ക്​ മാത്രം

കുവൈത്ത്​ സിറ്റി: മിശ്​രിഫ്​ ഇന്‍റർനാഷനൽ എക്സിബിഷൻ സെന്‍ററിലെ വാക്സിനേഷൻ സെന്‍റർ, ശൈഖ്​ ജാബിർ ബ്രിഡ്ജ്​ ഡ്രൈവ്​ ത്രൂ വാക്സിനേഷൻ സെന്‍റർ, ജലീബ്​ അൽ ശുയൂഖ്​ യൂത്ത്​ സെന്‍റർ എന്നിവിടങ്ങളിൽ അപ്പോയന്‍റ്​മെന്‍റി​ല്ലാതെ ബൂസ്റ്റർ ഡോസ്​ നൽകുന്നത്​ 50 വയസ്സിന്​ മുകളിലുള്ളവർക്ക്​ മാത്രമാക്കി. 50 വയസ്സിൽ താഴെയുള്ളവർക്ക്​ ആരോഗ്യ മന്ത്രാലയത്തിന്‍റെ വെബ്​സൈറ്റ്​ വഴി അപ്പോയന്‍റ്​മെന്‍റ്​ എടുക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽനിന്ന്​ ബൂസ്​റ്റർ എടുക്കാൻ 50 വയസ്സിന്​ മുകളിലുള്ളവരും മുൻകൂട്ടി അപ്പോയന്‍റ്​മെന്‍റ്​ എടുക്കേണ്ടതുണ്ട്​. തിരക്ക്​ വർധിച്ചതിനെ തുടർന്നാണ്​ നേരിട്ടെത്തി മൂന്നാം ഡോസ്​ എടുക്കാനുള്ള സൗകര്യം പരിമിതപ്പെടുത്തിയത്​. ഒരാഴ്ചക്കിടെ ഒന്നര ലക്ഷത്തിലധികം പേർ ബൂസ്റ്റർ ഡോസ്​ എടുത്തു. ഇതുവരെ അഞ്ചുലക്ഷത്തോളം പേർ സ്വീകരിച്ചുകഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.