കുവൈത്തിൽ സ്വകാര്യ സ്​കൂളുകൾക്ക്​ ഒാൺലൈൻ ക്ലാസുകൾക്ക്​ അനുമതി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സ്വകാര്യ സ്​കൂളുകൾക്ക്​ ഒാൺലൈൻ ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി ന ൽകി. ഏഴ്​മാസത്തോളം രാജ്യത്തെ വിദ്യാഭ്യാസ മേഖല സ്​തംഭിക്കുന്നത്​ ഒഴിവാക്കാനാണ്​ ഒാൺലൈൻ ക്ലാസുകൾക്ക്​ അനുമതി നൽകിയത്​.​

നേരത്തെ ഒാൺലൈൻ ക്ലാസുകൾ നടത്താൻ പാടില്ലെന്ന്​ വ്യക്​തമാക്കിയിരുന്ന മന്ത്രാലയം ഉത്തരവ്​ ലംഘിച്ചാൽ ശക്​തമായ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ്​ നൽകിയിരുന്നു. ഇൗ ഉത്തരവ്​ റദ്ദാക്കി. 12ാം ക്ലാസിന്​ ആഗസ്​റ്റ്​ നാലിനും ഒന്നുമുതൽ 11 വരെ ക്ലാസുകൾക്ക്​ ഒക്​ടോബർ നാലിനുമാണ്​ സ്​കൂൾ തുറക്കുന്നത്​.

Tags:    
News Summary - Online Schools in Kuwait-Kuwait News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.