കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ഇന്ത്യയുടെ രാഷ്ട്രപിതാവായ മ ഹാത്മാ ഗാന്ധിയുടെ 72ാം ചരമവാർഷികത്തോടനുബന്ധിച്ച് ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. അബ്ബാസിയ ഐ.എ.എം.എ ഹാളിൽ നടന്ന പരിപാടിയിൽ ഒ.എൻ.സി.പി ദേശീയ പ്രസിഡൻറ് ബാബു ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ജീവ്സ് എരിഞ്ചേരി, ട്രഷറർ രവീന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ മാക്സ്വെൽ ഡിക്രൂസ്, മാത്യു വി. ജോൺ, അരുൾ രാജ്, ബിജു മണ്ണായത്ത്, ശ്രീബിൻ ശ്രീനിവാസൻ, ബിജു സ്റ്റീഫൻ എന്നിവരും മറ്റു അംഗങ്ങളും പങ്കെടുത്തു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് അഹിംസയിലൂടെ നേതൃത്വംനൽകിയ മഹാത്മാവിെൻറ മഹദ്വചനങ്ങൾ ഇന്നും ഒാരോ പൗരനും രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിക്കാൻ പ്രേരണയും ശക്തിയും നൽകുന്നതായി പ്രഖ്യാപിച്ച് അംഗങ്ങൾ മതേതരത്വ സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.