ന​ളി​നാ​ക്ഷ​ൻ

ഒ​ള​വ​റ

വേ​ദ​നി​ക്കു​ന്ന ഓ​ർ​മ​ക​ളി​ലേ​ക്ക് ഒ​രു തി​രു​വോ​ണം

എ​ല്ലാ​വ​ർ​ഷ​വും ഓ​ണം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്കാ​റു​ണ്ട്. നാ​ട്ടി​ലാ​കു​മ്പോ​ൾ കൂ​ടി​പ്പോ​യാ​ൽ മൂ​ന്നു ദി​വ​സ​മാ​ണ് ആ​ഘോ​ഷം, ഗ​ൾ​ഫു​കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഓണാ​ഘോ​ഷം ര​ണ്ടു മാ​സ​ത്തോ​ള​മു​ണ്ടാ​കും. കു​വൈ​ത്തി​ൽ നി​ര​വ​ധി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചു​രു​ങ്ങി​യ​ത് പ​ത്തി​ൽ കു​റ​യാ​തെ ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കു​റി ആ​ഘോ​ഷം പോ​യി​ട്ട് ഒ​ന്ന് മ​ന​സ്സ് തു​റ​ന്ന് ചി​രി​ക്കാ​ൻപോ​ലും ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

ജൂ​ൺ 12ന് ​കു​വൈ​ത്തി​ലെ താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽനി​ന്ന് ഞാ​ന​ട​ക്കം പ​ല​രും ഇ​ന്നും മോ​ചി​ത​രാ​യി​ല്ല. ജോ​ലി ചെ​യ്യു​ന്ന എ​ൻ.​ബി.​ടി.​സി ക​മ്പ​നി​യി​ൽ വ​ർ​ഷ​വും കോ​ർ​പ​റേ​റ്റ് ഓ​ഫി​സി​ൽ വി​പു​ല​മാ​യ സ​ദ്യ​യോ​ടെ ഓ​ണാ​ഘോ​ഷ​വും, ക്യാ​മ്പു​ക​ളി​ൽ തി​രു​വോ​ണ​ദി​വ​സം ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​കാ​റു​ണ്ട്. ഇ​ത്ത​വ​ണ ആ​ഘോ​ഷ​ങ്ങളൊന്നും ഇ​ല്ല. ക്യാ​മ്പു​ക​ളി​ൽ ഓ​ണ​സ​ദ്യ മാ​ത്ര​മേ കാ​ണു​ക​യു​ള്ളൂ. 49 പേ​രു​ടെ വി​യോ​ഗം മ​റ​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ്.

ഇ​ത്ത​വ​ണ എ​നി​ക്ക് നാ​ട്ടി​ലാ​ണ് ഓ​ണം. ഓ​ണം അ​ടു​ത്തെ​ത്തി​യി​ട്ടും നാ​ട്ടി​ലും ഉ​ണ​ർ​വ് കാ​ണാ​നി​ല്ല. വ​യ​നാ​ട് ദു​രന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ല ക്ല​ബു​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ വേ​െണ്ട​ന്ന് വെ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തു​കൊ​ണ്ടെ​ല്ലാം ഈ ​വ​ർ​ഷ​ത്തെ ഓ​ണം ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ ക​ട​ന്നു​പോ​കും.എ​ന്തൊ​ക്കെ ആ​യാ​ലും മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ൽ ഓ​ണം സ​മൃ​ദ്ധി​യു​ടെ ആ​ഘോ​ഷ​മാ​ണ്. കേ​ര​ള​ത്തി​ലെ ഓ​ണാ​ഘോ​ഷ​ത്തി​ന്റെ​യും ഓ​ണ​സ​ദ്യ​യു​ടെ​യും പ്രാ​ധാ​ന്യം പ​ഴ​ഞ്ചൊ​ല്ലാ​യ 'കാ​ണാം വി​റ്റും ഓ​ണം ഉ​ണ്ണ​ണം'​എ​ന്ന​തി​ല്‍ നി​ന്ന് ത​ന്നെ വ്യ​ക്ത​മാ​ണ്. 

Tags:    
News Summary - Onam 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.