കുവൈത്ത് സിറ്റി: സൗഹൃദവേദി സാൽമിയ 'ഓണക്കൂട്ട് 2021' ഓൺലൈൻ സൗഹൃദസംഗമം നടത്തി. പ്രസിഡൻറ് ജോർജ് പയസ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ സെക്രട്ടറി മനോജ് പരിമണം സ്വാഗതം പറഞ്ഞു. വിനോദ് ചീപാറയിൽ (സാരഥി കുവൈത്ത്) ഓണസന്ദേശം നൽകി. ഫാ. ജിജി മാത്യു (സെൻറ് തോമസ് മാർതോമ ചർച്ച്), സക്കീർ ഹുസൈൻ തുവ്വൂർ (കെ.ഐ.ജി കുവൈത്ത് ആക്ടിങ് പ്രസിഡൻറ്), സൗഹൃദ വേദി വൈസ് പ്രസിഡൻറ് ഡാനിയേൽ കുര്യൻ എന്നിവർ സംസാരിച്ചു. സമുദായങ്ങൾ തമ്മിലുള്ള സ്നേഹബന്ധങ്ങൾ കലുഷിതമായിക്കൊണ്ടിരിക്കുന്ന സമകാലിക ചുറ്റുപാടിൽ ഇത്തരം സൗഹൃദസംഗമങ്ങൾക്ക് പ്രസക്തി ഏറെയാണെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു.
ഐഡിയ സ്റ്റാർ സിംഗർ ഫെയിം മുസ്തഫ അബൂബ്, പിന്നണി ഗായകൻ ജിയോ കായംകുളം, അനുപമ ഗ്രിഫിൻ, ജോസഫ് ഗ്രിഫിൻ, അജീഷ ഗ്രിഫിൻ, മുഹമ്മദ് യൂസഫ് നിസാർ, അനു ഡേവിസ്, പ്രസാദ് കൊയിലാണ്ടി, സിസിൽ കൃഷ്ണൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു. കൺവീനർ മുഹമ്മദ് ഷിബിലി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.