പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് യു.​എ.​ഇ വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഡോ. ​താ​നി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സെ​യൂ​ദി​യെ​യു​മാ​യി ചർച്ചയി​ൽ

പ്ര​ധാ​ന​മ​ന്ത്രി യു.​എ.​ഇ സ​ഹ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഡോ.​മു​ഹ​മ്മ​ദ് സ​ബാ​ഹ് അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് യു.​എ.​ഇ വി​ദേ​ശ വ്യാ​പാ​ര സ​ഹ​മ​ന്ത്രി ഡോ.​താ​നി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സെ​യൂ​ദി​യെ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു യു.​എ.​ഇ സ​ഹ​മ​ന്ത്രി ഡോ.​താ​നി ബി​ൻ അ​ഹ​മ്മ​ദ് അ​ൽ സെ​യൂ​ദി​യ. ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന ചർച്ചയി​ൽ മ​ന്ത്രി​ക്കൊ​പ്പം എ​ത്തി​യ പ്ര​തി​നി​ധി സം​ഘ​വും പ​​ങ്കെ​ടു​ത്തു. കു​വൈ​ത്ത് വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ ജോ​ൺ, പ്ര​ധാ​ന​മ​ന്ത്രി ദി​വാ​ൻ അ​ബ്ദു​ൽ അ​സീ​സ് ദ​ഖീ​ൽ അ​ൽ ദ​ഖീ​ൽ എ​ന്നി​വ​രും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പാ​ര​മ്പ​ര്യ സൗ​ഹൃ​ദ​വും ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ഇ​രു വി​ഭാ​ഗ​ങ്ങ​ളും വി​ല​യി​രു​ത്തി.

Tags:    
News Summary - Kuwait Prime Minister held a meeting with the UAE Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.