മെ​ഡ​ലു​ക​ൾ നേ​ടി​യ കു​വൈ​ത്ത് താ​ര​ങ്ങ​ൾ

ഗ​ൾ​ഫ് യൂ​ത്ത് ഗെ​യിം​സ്: കു​വൈ​ത്തി​ന് 16 മെ​ഡ​ലു​ക​ൾ കൂ​ടി

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ​യി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ഗ​ൾ​ഫ് യൂ​ത്ത് ഗെ​യിം​സി​ൽ ക​രാ​ട്ടേ, നീ​ന്ത​ൽ, ടേ​ബി​ൾ ടെ​ന്നി​സ്, അ​മ്പെ​യ്ത്ത്, ഇ​ല​ക്ട്രോ​ണി​ക് ഗെ​യിം​സ് എ​ന്നി​വ​യി​ൽ കു​വൈ​ത്തി​ന് മി​ക​ച്ച നേ​ട്ടം. ഈ ​ഇ​ന​ങ്ങ​ളി​ലാ​യി കു​വൈ​ത്ത് താ​ര​ങ്ങ​ൾ 16 മെ​ഡ​ലു​ക​ൾ കൂ​ടി നേ​ടി. ക​രാ​ട്ടെ ടീം ​മൂ​ന്ന് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ 10 മെ​ഡ​ലു​ക​ൾ നേ​ടി. നീ​ന്ത​ലി​ൽ ഒ​രു സ്വ​ർ​ണ​വും ര​ണ്ട് വെ​ങ്ക​ല​വും അ​ട​ക്കം മൂ​ന്ന് മെ​ഡ​ലു​ക​ൾ നേ​ടി. ടേ​ബി​ൾ ടെ​ന്നിസി​ൽ ഒ​രു വെ​ള്ളി മെ​ഡ​ലും അ​മ്പെ​യ്ത്ത് ടീം ​ഒ​രു വെ​ങ്ക​ല​വും നേ​ടി. ഏ​പ്രി​ൽ 16 ന് ​ആ​രം​ഭി​ച്ച പ്ര​ഥ​മ ഗ​ൾ​ഫ് യൂ​ത്ത് ഗെ​യിം​സ് മേ​യ് ര​ണ്ടി​ന് സ​മാ​പി​ക്കും. 24 ഇ​ന​ങ്ങ​ളി​ലാ​യി 3,500 പു​രു​ഷ-​വ​നി​ത അ​ത്‌​ല​റ്റു​ക​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Gulf Youth Games: 16 more medals for Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.