Posted On
date_range Updated On
date_range പരിശീലനത്തിനിടെ സൈനികരുടെ മരണം: ഒമാൻ അനുശോചിച്ചു
കുവൈത്ത് സിറ്റി: വെടിമരുന്ന് പരിശീലനത്തിനിടെ കുവൈത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ട സംഭവത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി.
സംഭവത്തിൽ ദുഃഖം പങ്കുവെക്കുന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് മന്ത്രാലയം അനുശോചനം അറിയിച്ചു.
പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വ്യക്തമാക്കി. ബുധനാഴ്ച വൈകുന്നേരം നടന്ന കരസേനാ അഭ്യാസത്തിനിടെയാണ് രണ്ട് സൈനികർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.