കുവൈത്ത് സിറ്റി: പാലാ സെൻറ് തോമസ് കോളജ് പൂർവവിദ്യാർഥി സംഘടനയുടെ കുവൈത്ത് ചാപ്റ്ററായ ‘പാസ്കോസ്’ വാർഷികാഘോഷം അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ നടന്നു. കുവൈത്തിെൻറയും ഇന്ത്യയുടെയും ദേശീയഗാനത്തോടെയും തുടർന്ന് ജോവന ഷിബുവിെൻറ പ്രാർഥനാഗാനത്തോടെയും ആരംഭിച്ച യോഗത്തിൽ സംഘടനാ പ്രസിഡൻറ് എം.പി. സെൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡൻറ് മോഹൻ ജോർജ്, സിബി തോമസ്, ജോർജ് കാഞ്ഞമല, ലാൽജി ജോർജ്, കിഷോർ സെബാസ്റ്റ്യൻ, ജോർജ് വി. ജോസഫ്, ബിനോയി സെബാസ്റ്റ്യൻ, ടോമി സിറിയക്, തോമസ് മുണ്ടിയാനി, അഡ്വ സുബി അറയ്ക്കൽ എന്നിവർ സംസാരിച്ചു.
സംഘടന പുറത്തിറക്കിയ കലണ്ടർ ‘ഒാർമ്മ’ ഗ്രൂപ്പ് ഡയറക്ടർ ബെന്നി പള്ളംപള്ളി പ്രകാശനം ചെയ്തു. അംഗങ്ങളുടെ കുട്ടികളായ ക്രിസ്റ്റി ടോമി, റിച്ച സുബിൻ, ജോവന ഷിബു, റൊണാൾഡ് സുബിൻ, റിച്ചാർഡ് സുബിൻ, ലൊറൈൻ മരിയ ജോസഫ്, കാരൺ മരിയ ലാൽജി, റോയൽ ബിപിൻ, ടിന തോമസ് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. പയസ് ജോസഫ്, ജൂലി പയസ് എന്നിവർ വാദ്യോപകരണ സംഗീതം അവതരിപ്പിച്ചു.
ലില്ലി സജു കലാപരിപാടികൾ ഏകോപിപ്പിച്ചു. ജനറൽ സെക്രട്ടറി ഷിബു ജോസ് സ്വാഗതവും ട്രഷറർ മാത്യൂ കാഞ്ഞമല നന്ദിയും പറഞ്ഞു. തുടർന്ന് റാഫിയുടെ നേതൃത്വത്തിൽ സംഗീതസന്ധ്യയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.