Posted On
date_range Updated On
date_range ഒ.ഐ.സി.സി ‘വേണു പൂർണിമ’ ആഗസ്റ്റ് 22ന്
കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് മാറ്റിവെച്ച മെഗാ പ്രോഗ്രാം ‘വേണു പൂർണിമ- 2025’ ആഗസ്റ്റ് 22ന് ഷുവൈഖ് കൺവെൻഷൻ സെന്റർ ആൻഡ് റോയൽ സ്യൂട്ട്സ് ഹോട്ടലിൽ നടക്കുമെന്ന് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയും, ജനറൽ സെക്രട്ടറി ബി.എസ്. പിള്ളയും അറിയിച്ചു.ചടങ്ങിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പിക്ക് മികച്ച പൊതു പ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി അവാർഡ് സമ്മാനിക്കും. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ അവാർഡ് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.